Connect with us

Kerala

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു. ധര്‍ ജില്ലയിലെ ലിഖേദി ഗ്രാമത്തില്‍ താമസിക്കുന്ന ലഖാന്‍ സിങ്കാര്‍ എന്ന ബാലനാണ് ദാരുണ അന്ത്യം. കുട്ടി മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയില്‍ മുഖത്തും നെഞ്ചിലും പരുക്കേറ്റ ലഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ മൊബൈല്‍ ചാര്‍ജ്ജറും ബാറ്ററിയും പൂര്‍ണാമായി തകര്‍ന്നിരുന്നു

Latest