എസ് വൈ എസ്  നടത്തുന്ന സൗജന്യ കുടിവെള്ള വിതരണം ഒരു മാസം പിന്നിട്ടു

Posted on: June 7, 2019 2:16 pm | Last updated: June 7, 2019 at 2:16 pm

എടവണ്ണപ്പാറ: എസ് വൈ എസ് ആക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കുടിവെള്ള വിതരണം ഒരു മാസം പിന്നിട്ടു. ആക്കോട് അങ്ങാടിയിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സാന്ത്വനം കിണറിൽ നിന്നാണ് വിതരണത്തിനാവശ്യമായ വെള്ളം എടുക്കുന്നത്.

ആക്കോട് ചണ്ണയിൽ പള്ളിയാളി, മൂല്ലോ മൂല, കൊളങ്ങര, വെള്ളാരം ചോല എന്നീ പ്രദേശങ്ങളിലാണ് കുടിവെളള വിതരണം നടത്തുന്നത്.

വ്രതമാസത്തിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രദമാവുന്നു ഈ കുടിവെള്ള വിതരണം.
രാവിലെ 10 മണിക്കാണ് കുടിവെള്ളവിതരണം ആരംഭിക്കുന്നത്.

ജലവിതരണം നടത്തുന്ന പ്രവർത്തകർ നോമ്പ് മുറിക്കുന്നത് പലപ്പോഴും വാഹനത്തിൽ വച്ച് തന്നെയാണെന്ന് സംഘാടകർ പറഞ്ഞു.

നാലായിരം ലിറ്റർ ഉൾക്കൊള്ളുന്ന ടാങ്കിൽ 20,000 ലിറ്റർ വെള്ളം പ്രതിദിനം നൽകുന്നു.
വിതരണത്തിന് ആവശ്യമായ വാഹനം വാടക യെടുത്താണ് കുടിവെള്ളം വിതരണം നടത്തി വരുന്നത്.

കിണർ വെള്ളമായതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് സംഘാടകർ ചൂണ്ടി കാട്ടി.
എസ് എസ് ആക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷവും കുടിവെള്ള വിതരണം നടത്തിയിരുന്നു .