National
പുല്‍വാമയില്‍ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു: ദക്ഷിണ കശ്മീരില്‍ പുല്‍വാമയിലെ ലസിപോരയില്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ നാലു ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി ആര്‍ പി എഫും പോലീസും ചേര്‍ന്ന് അതിരാവിലെ ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ജയ്ഷ്വ മുഹമ്മദ് ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തു നിന്ന് മൂന്നു റൈഫിളുകള്‍ കണ്ടെടുത്തു.
ജില്ലയില്‍ നിഗീന ബാനു എന്ന സ്ത്രീയെ ഭീകരര്‍ അവരുടെ വീട്ടില്‍ കടന്ന് കൊലപ്പെടുത്തിയ സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് സുരക്ഷാ സേന ഓപ്പറേഷന്‍ നടത്തിയത്. ഭീകരരുടെ ആക്രമണത്തില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്നയാള്‍ക്ക് പരുക്കേറ്റിരുന്നു.







