ഭൂമിയിടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബി സി സര്‍ക്കുലര്‍; വ്യാജ രേഖ കേസില്‍ നടപടിയുണ്ടാകണം

Posted on: June 6, 2019 1:02 pm | Last updated: June 6, 2019 at 5:42 pm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ അഴിമതിയില്ലെന്ന് വ്യക്തമാക്കി കെ സി ബി സി സര്‍ക്കുലര്‍. ഞായറാഴ്ച പള്ളികളില്‍ വായിക്കാനുള്ള സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.
അഴിമതി നടന്നതായി കെ സി ബി സിയുടെ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.

വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍. സീറോ മലബാര്‍ സഭാ സിനദിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വശംവദമാകാതെ മുന്നോട്ടു പോകണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.