നിപ്പാ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Posted on: June 6, 2019 10:58 am | Last updated: June 6, 2019 at 1:33 pm

ഡല്‍ഹി: നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.

നിപ്പാ ബാധിച്ച് എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. യുവാവ് ആഹാരം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിപ്പാ സ്ഥിരീകരിച്ച വിദ്യാര്‍ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.