ബംഗാളില്‍ ഇടത് അനുഭാവികള്‍ ബിജെപിക്ക് വോട്ട് ചെയ്തു: യച്ചൂരി

Posted on: June 5, 2019 12:54 pm | Last updated: June 6, 2019 at 12:09 pm

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ അനുഭാവികള്‍ ബിജെപിക്കു വോട്ടുചെയ്‌തെന്നു തുറന്നുപറഞ്ഞ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ട് യെ്ത വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തു. സിപിഎമ്മിന്റെ പാര്‍ട്ടി അംഗങ്ങളാരും ബിജെപിക്ക് വോട്ട് ചെയ്തില്ല. തൃണമൂലിനു ബദല്‍ എന്ന നിലയിലാണ് ഇടത് അനുഭാവികള്‍ ബിജെപിയെ കണ്ടത്. തിരഞ്ഞെടുപ്പ് സമയത്ത് നാല് തവണ താന്‍ ബംഗാളില്‍ എത്തിയിരുന്നു. ഇത്തവണ വോട്ട് രാമന്, ഇടതിന് വോട്ട് പിന്നീട് എന്ന ആ മുദ്രാവാക്യം താന്‍ കേട്ടു. ആരാണ് മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് എന്നറിയില്ലെങ്കിലും അങ്ങിനൊയൊരു വികാരം അവിടെയുണ്ടായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. എക്കാലത്തേയും മോശം പ്രകടനമാണ് ഇടതുപക്ഷം പശ്ചിമ ബംഗാളില്‍ ഇത്തവണ നടത്തിയത്.