നിപ്പയെക്കുറിച്ച് ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം; മൂന്ന് പേര്‍ക്കെതിരെ കേസ്

Posted on: June 4, 2019 8:28 pm | Last updated: June 5, 2019 at 12:41 pm

കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി നിപ്പ രോഗത്തെക്കുറിച്ച ് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചാരണം നടത്തിയെന്ന് പോലീസ് കണ്ടെത്തിത്തെയതിനെത്തുടര്‍ന്നാണ് കേസ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.