നിപ; സര്‍ക്കാറിന് പൂര്‍ണ പിന്തുണ- പ്രതിപക്ഷ നേതാവ്

Posted on: June 4, 2019 10:28 am | Last updated: June 4, 2019 at 11:28 am

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിപയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഭീതിപ്പെടുത്തുന്ന, തെറ്റായ പ്രചാരണങ്ങള്‍ പാടില്ല. വൈറസിനെ ഫലപ്രദമായി ചെറുക്കുക എന്നതാണ് ലക്ഷ്യമെന്നും ചെന്നത്തല പറഞ്ഞു.