കടുത്ത പനി: നിപ പരിശോധന ഫലം ഉച്ചയോടെ പുറത്തുവരും

Posted on: June 3, 2019 9:38 am | Last updated: June 3, 2019 at 10:35 am

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോയെന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്.

വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.
അതിനിടെ രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന തരത്തില്‍ ഇന്നലെ വ്യാജ പ്രചാറണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ആരോഗ്യ വകുപ്പും മന്ത്രിയും രംഗത്തെത്തിയിരുന്നു. ജനങ്ങളില്‍ ആശങ്കയുണ്ടാകുന്ന തരത്തില്‍ വ്ാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പും നല്‍കരിയിരുന്നു.
രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആസ്‌ത്രേലിയയില്‍ നിന്ന് കഴിഞ്ഞ തവണയെത്തിച്ച മരുന്നുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.