കോഴിക്കോട്ടെ ഒരു വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

Posted on: June 2, 2019 10:12 pm | Last updated: June 2, 2019 at 10:12 pm

കോഴിക്കോട്: ജില്ലയിയിലെ ഒരു വീട്ടില്‍ നിന്നും വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കോഴിക്കോട് കായക്കൊടിയിലെ തുണ്ടിയില്‍ മഹമൂദിന്റെ വീട്ടില്‍ നിന്നാണ് 390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റൊണേറ്ററുകളും കണ്ടെത്തിയത്. വീട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇത്. വീട്ട് ഉടമസ്ഥനായ മഹമൂദിനെ തൊട്ടില്‍പാലം പോലീസ് കസ്റ്റഡിയിലെടുത്തു.