എന്‍കെ പ്രേമചന്ദ്രന്റെ സ്വീകരണ യോഗത്തിനിടെ സംഘര്‍ഷം; രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Posted on: June 2, 2019 7:23 pm | Last updated: June 2, 2019 at 11:33 pm

കൊല്ലം:നിയുക്ത എംപി .എന്‍കെ പ്രേമചന്ദ്രന്റെ സ്വീകരണ യോഗത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്.

പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോയ എംപിയുടെ വാഹനം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേല്‍ക്കുകയായിരുന്നു.
വാഹനം തടഞ്ഞവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തില്‍ പരവൂര്‍ പാരിപ്പള്ളി റോഡ് ഉപരോധിച്ചു.