ഉറങ്ങിക്കിടന്ന ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ പുള്ളിപ്പുലി കടിച്ചുകൊന്നു

Posted on: June 2, 2019 6:15 pm | Last updated: June 2, 2019 at 6:15 pm

ചന്ദ്രപൂര്‍(മഹാരാഷ്ട്ര): വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ പുള്ളിപ്പുലി കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.

മാതാപിതാക്കളോടൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞിനെയാണ് പുള്ളിപ്പുലി വകവരുത്തിയത്. വീടിനുള്ളില്‍ നുഴഞ്ഞുകയറിയ പുള്ളിപ്പുലി ആരുമറിയാതെ കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീടിന് അര കിലോമീറ്റര്‍ ദൂരെയുള്ള കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനായി ഇവിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്യാമറയും കൂടും സ്ഥാപിച്ചിട്ടുണ്ട്.