Connect with us

National

അമിത് ഷാ മന്ത്രിയാകും; സ്ഥിരീകരിച്ച് ഗുജറാത്ത് ബി ജെ പി അധ്യക്ഷന്റെ ട്വീറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ മന്ത്രിസഭയില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഉണ്ടാകുമെന്ന് ഉറപ്പായി. ഷാക്ക് അഭിനന്ദനമറിയിച്ചുള്ള ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍ ജീതു വാഗനിയുടെ ട്വീറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാ മന്ത്രിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായോ സംഘടനാ തലത്തില്‍ നിന്നോ ഇതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

അമിത് ഷാ മന്ത്രിയാകുമ്പോള്‍ ബി ജെ പിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ സര്‍ക്കാറിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രിയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം പിയുമായ ജഗത് പി നദ്ദ (ജെ പി നദ്ദ), മുന്‍ പെട്രോളിയം-പ്രകൃതി വാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്.

Latest