Connect with us

National

മോദിയുടെ സ്ഥാനാരോഹണം ഇന്ന്; ഇരുസഭകളിലെയും അംഗങ്ങള്‍ അടക്കം 30 ബി ജെ പി നേതാക്കള്‍ക്ക് സത്യപ്രതിജ്ഞക്ക് തയ്യാറാകാന്‍ നിര്‍ദേശം

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തിയപ്പോള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തേ എന്‍ ഡി എ സര്‍ക്കാറില്‍ ആദ്യഘട്ടത്തില്‍ ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്നതില്‍ ഏകദേശ ധാരണ. ഇന്ന് വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ബിംസ്റ്റെക് രാഷ്ട്രതലവന്‍മാരുടെ സാന്നിധ്യത്തിലാണ് മോദി വീണ്ടും അധികരമേല്‍ക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് മുമ്പ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരക്കുറിച്ച് ഏകദേശ ധാരണ പൂര്‍ത്തിയായിട്ടുണ്ട്.

യു പി യില്‍ നിന്ന് എട്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് ഗംഗ്വാര്‍ പ്രോട്ടം സ്പീക്കറാകും. മേനഗ ഗാന്ധിയുടെ പേരും പ്രോട്ടം സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു.
ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയിയിലുണ്ടാകില്ല.അജിത് ഡോകല്‍ ദേശീയ ഉപദേഷ്ടാവായി തുടരും.

സത്യപ്രതിജ്ഞക്ക് തയ്യാറാകന്‍ ആവശ്യപ്പെട്ട് ബി ജെ പിയുടെ ഏകദേശം 35ഓളം എം പിമാര്‍ക്ക് അധ്യക്ഷന്റെ സന്ദേശമെത്തി. എം സദാനന്ദ ഗൗഡ (ബംഗളൂരു നോര്‍ത്ത്), രാജ്‌നാഥ് സിംഗ് (ലക്‌നോ), അര്‍ജുന്‍ റാം മെഘ് വാള്‍ (ബിക്കാനീര്‍), രാജ്യസഭാ അംഗം പ്രകാശ് ജാവദേക്കര്‍, രാംദാസ് അതാവലെ, മുഖ്താര്‍ അബ്ബാസ് നഖ്‌വി, ബാബുള്‍ സുപ്രിയോ (അസന്‍സോള്‍), സുരേഷ് അന്‍ഗാദി ( ബെല്‍ഗാം), ഡോ. ജിതേന്ദ്ര സിംഗ്, പിയുഷ് ഗോയല്‍ (രാജ്യസഭ), രവി ശങ്കര്‍ പ്രസാദ് (പട്‌ന), കിഷന്‍ റെഡ്ഡി (തെലങ്കാന), പ്രഹ്‌ളാദ് ജോഷി (ധര്‍വാട്), നിര്‍മല സീതാരാമന്‍ (രാജ്യസഭ), സ്മൃതി ഇറാനി (അമേഠി), പ്രഹ്‌ളാദ് പട്ടേല്‍ (ദമോഹ്)
രവീന്ദ്രനാഥ്, പുരുഷോത്തം റുപാല (രാജ്യസഭ), റാവു ഇന്ദ്രജിത് (ഗുഡ്ഗാവ്),
കൃഷ്ണന്‍ പാല്‍ ഗുര്‍ജര്‍ (ഫരീദാബാദ)്
കിരണ്‍ റിജിജു (പടിഞ്ഞാറന്‍ അരുണാചല്‍), കൈലാഷ് ചൗധരി (ബാര്‍മര്‍),
സഞ്ജീവ് ബനിയാന്‍ (മുസാഫര്‍നഗര്‍),
നിത്യാനന്ദ് റായ് (ഉജിയാര്‍പൂര്‍ ), തവാര്‍ ചന്ദ് ഗെലോട്ട് (ഷാജഹാന്‍പൂര്‍), ദേബശ്രീ ചൗധരി (റായിഗഞ്ജ്), രമേശ് പൊഖിറിയാല്‍ നിഷാങ്ക് (ഹരിദ്വാര്‍), മന്‍സുഖ് വാസവ ഭറൂച് (ഗുജറാത്ത്), രാമേശ്വര്‍ തേലി (ദിബ്രുഗര്‍), സുഷ്മ സ്വരാജ് (രാജ്യസഭ), സോം പ്രകാശ് (ഹോഷിയാപൂര്‍),
സന്തോഷ് ഗംഗ്വാര്‍ ബറേയ്‌ലി (യു പി), ഗൗതം ഗംഭീര്‍
എന്നിവര്‍ക്കാണ് അമിത് ഷായുടെ സന്ദേശം എത്തിയത്.

ഘടകക്ഷി നേതാക്കളില്‍ നി്ന്ന്
എല്‍ ജി പിയുടെ രാം വിലാസ് പസ്വാന്‍, ജെ ഡി യുവിന്റെ ആര്‍ സി പി സിംഗ്,  അകാലിദളില്‍ നി്ന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍, അപ്‌നാദള്‍ നേതാവ്‌ അനുപ്രിയ പട്ടേല്‍, എ ഡി എം കെ രാജ്യസഭാ അംഗം വൈദ്യലിംഗം, ശിവസേനയുടെ അരവിന്ദ് സാവന്ത്എ ന്നിവരും ഇന്ന് സത്യപ്രതജ്ഞ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.
ബി ജെ പിയുടെ പുതുമുഖ മന്ത്രിമാരെക്കുറിച്ചും മറ്റ് മന്ത്രിമാരെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ മോദിയും അമിത് ഷായും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി ജെ പിയുടെ 40 ശതമാനം മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ ആര് മന്ത്രിമാര്‍ ആകുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ട് ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Also Read:

അമിത് ഷാ മന്ത്രിയാകും; സ്ഥിരീകരിച്ച്
ഗുജറാത്ത് ബി ജെ പി അധ്യക്ഷന്റെ ട്വീറ്റ്

 

സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗായി ഇന്ന് രാവിലെ മോദി മഹാത്മാഗാന്ധിയുടെയും എ ബി വാജ്‌പേയിയുടെയും സൃമ്തി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.
ബംഗാള്‍ ഉള്‍ക്കടലിന്റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഓഫ് മള്‍ട്ടി സെക്ടറല്‍, ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോഓപ്പറേഷന്‍)ല്‍പ്പെട്ട രാജ്യങ്ങളുടെ തലവന്‍മാരെല്ലാം ഡല്‍ഹിയിലെത്തുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മ്യിന്‍ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. തായ്!ലന്‍ഡില്‍ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂന്റാച് ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ വിഭാഗങ്ങളില്‍പ്പെട്ട 6000 പേര്‍ക്ക് പ്രത്യേക്ക് ക്ഷണവും ലഭിച്ചിട്ടുണ്ട്.

Also read: വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്; ലഭിക്കുക സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രി സ്ഥാനം

നിരവധി ലോകരാജ്യങ്ങിലെ പ്രതിനിധികളും മറ്റും പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, അര്‍ധ സൈനിക വിഭാഗങ്ങളിലായി പതിനായരിത്തോളം പേരെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന പോയിന്റുകളിലെല്ലാം ക്യുക് റെസ്‌പോണ്‍സ് സേനയെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ വലിയ കെട്ടിടങ്ങളിലും ഉയര്‍ന്ന സ്ഥലങ്ങളിലുമെല്ലാം നിരീക്ഷണമുണ്ടാകും. മോദിയുടെയും മറ്റ് വിദേശ പ്രതിനിധികളുടെയും സുരക്ഷക്കായി 2000 സുരക്ഷാ സൈനികരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബിംസ്റ്റെക് രാജ്യങ്ങള്‍ക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്!നാത്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോന്‍ബേ ജീന്‍ബെകോവ് എന്നിവര്‍ ചടങ്ങിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.