കാനത്തിനും പിണറായിക്കുമെതിരെ സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം

Posted on: May 29, 2019 10:47 am | Last updated: May 29, 2019 at 12:17 pm

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ദയനീയ തോല്‍വി വിശകലനം ചെയ്യാന്‍ ചേര്‍ന്ന സി പി ഐ ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷവിമര്‍ശനം.
ഇടതുപക്ഷത്തിന്റെ ‘ഐക്കണ്‍’ ആവേണ്ട മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.
നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങളില്‍ ആര്‍ ഡി ഓമാര്‍ കാണിക്കുന്ന അവധാനത പോലും ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാട്ടിയില്ല. വനിതാ മതിലിന് പിറ്റേന്ന് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചത് വനിതാ മതിലില്‍ പങ്കെടുത്തവരുടെ പോലും വോട്ടില്ലാതാക്കി. സ്വന്തം ഭാര്യമാര്‍ പോലും എതിര്‍ നിലപാട് സ്വീകരിച്ചുവെന്ന് ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ തുടക്കത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രതിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നാവ് കെട്ടിയിട്ട അവസ്ഥയിലാണ്.

പി വി അന്‍വറിനെ പോലെ കളങ്കിതരുടെ സ്ഥാനാര്‍ത്ഥിത്വം തടയാനായില്ല. പാര്‍ട്ടിക്കും വയനാട്ടിലെ ഇടത് സ്ഥാനാര്‍ഥി സുനീറിനുമെതിരെ അന്‍വര്‍ നടത്തിയ വിമര്‍ശനങ്ങളില്‍ സംസ്ഥാന നേതൃത്വം പ്രതിരോധിച്ചില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.