നരേന്ദ്ര മോദി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌

Posted on: May 25, 2019 7:01 pm | Last updated: May 26, 2019 at 11:31 am

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് മോദിയുടെ പേരു നിര്‍ദേശിച്ചത്. രാജ്‌നാഥ് സിങ്ങും നിതിന്‍ ഗഡ്കരിയും പിന്താങ്ങി. ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയെ തിരഞ്ഞെടുത്തത്.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയും യോഗത്തിനെത്തിയിരുന്നു. മോദി രാത്രി എട്ടു മണിയോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണു കൂടിക്കാഴ്ച. മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു.