Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് തമ്മിലടി അവസാനിപ്പിക്കാന്‍ ധാരണ; കുമാരസ്വാമി സര്‍ക്കാര്‍ തുടരും

Published

|

Last Updated

ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ഒരുമിക്കുന്നു. നേതൃയോഗങ്ങള്‍ക്ക് ശേഷം ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവനയും സഖ്യം പുറത്തിറക്കിയിട്ടുണ്ട്. കുമാരസ്വാമി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും.

സഖ്യ സര്‍ക്കാറിന് തകര്‍ക്കാനുള്ള ഏതൊരു നീക്കത്തേയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും പ്രസ്താവനില്‍ പറയുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടപ്പിന് ശേഷം സഖ്യം പരിപൂര്‍ണ തകര്‍ച്ചയുടെ വക്കിലായിരുന്നു. അതേ സമയം ജെഡിഎസ് സഖ്യം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നഷ്ടമാവുകയുമുണ്ടായി. അതേ സമയം ബിജെപി ഇവിടെ വന്‍നേട്ടമാണ് കൊയ്തത്. 28 ലോക്‌സഭാ സീറ്റില്‍ 25ഉും നേടിയാണ് ബിജെപി സഖ്യ സര്‍ക്കാറിനെ വെല്ലുവിളിച്ചത്.

Latest