National
അമേഠിയില്‍ സ്മൃതി ഇറാനിയോട് അടിയറവ് പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം ഏറെ കൗതുകത്തോടെ നിരീക്ഷിച്ച യുപിയിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോല്‍വിയേറ്റുവാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും വന്നിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ സ്മൃതി ഇറാനി നാല്‍പ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2014 ലെ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് സ്മൃതി പരാജയപ്പെട്ടിരുന്നു. 2004 മുതല്‍ കഴിഞ്ഞ മൂന്ന് തവണയും രാഹുല്‍ വിജയിച്ചു കയറിയ മണ്ഡലമാണ് അമേഠി. എന്നാല്‍ ഇക്കുറി രാഹുലിന് ഇവിടെ അടിതെറ്റി. അതേ സമയം വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. ഇവിടെ നാല് ലക്ഷത്തിലധം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് രാഹുലിന്. വയനാടിനെ പ്രതിനിധീകരിച്ചാവും ഇനി രാഹുല്‍ ലോക്‌സഭയിലെത്തുക.