ഭോപാലില്‍ പ്രജ്ഞാ സിംഗ് മുന്നില്‍

Posted on: May 23, 2019 9:57 am | Last updated: May 23, 2019 at 5:57 pm

ഭോപാല്‍: മുംബൈ സ്‌ഫോടന കേസില്‍ കുറ്റാരോപിതയായ ബി ജെ പി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഭോപാലില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിലെ ദിഗ് വിജയ് സിംഗിനെ പിന്നിലാക്കിയാണ് പ്രജ്ഞയുടെ മുന്നേറ്റം.

സ്‌ഫോടന കേസില്‍ ഒമ്പതു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് പ്രജ്ഞ ബി ജെ പിക്കൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപാലിലെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രജ്ഞയെ നിര്‍ത്തുകയായിരുന്നു.