കേന്ദ്രം എതിര്‍ത്ത രണ്ട് പേരടക്കം നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി

Posted on: May 22, 2019 9:40 pm | Last updated: May 23, 2019 at 8:57 am

ന്യൂഡല്‍ഹി: വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ഹൈക്കോടതി ജഡ്ജിമാരുള്‍പ്പെടെ നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ബോംബെ ഹൈക്കോടതി ജസ്റ്റിസ് ബിആര്‍ ഗവി, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ജസ്റ്റിസ് സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്.

ഇതില്‍ അനിരുദ്ധ ബോസിന്റേയും എഎസ് ബൊപ്പണ്ണയുടേയും പേരുകള്‍ പുനപരിശോധിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതി കൊളീജിയത്തോട് ആവശ്യപ്പെട്ടിരുന്നു. സീനിയോറിറ്റിയും പ്രാദേശിക പ്രാതിനിധ്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഈ ആവശ്യം തള്ളിയ കൊളീജിയം രണ്ട് പേരെയും ശിപാര്‍ശ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച നാല് പേരേയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.