Connect with us

National

ഇ വി എം തട്ടിപ്പ് സ്വന്തം നിലയില്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ വി എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കുന്നു. മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ പാര്‍ട്ടി രൂപവത്ക്കരിച്ച ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി.

ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി ഇ വി എമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ഫോറന്‍സിക് മാതൃകയിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. 23ന് ഫലം വന്നതിന് ശേഷം ഏത് ബൂത്തിലാണ് അട്ടിമറി നടന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

“ഫോം 17 സി”, ഫോം 20 എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്. പോളിംഗ് കഴിഞ്ഞതിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെയും ഇ വി എമ്മുകളുടെ സീരിയല്‍ നമ്പറുകളും ഇതിലുണ്ടാവും.

ഫോം 20 ഫലം പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ഥിക്ക് നല്‍കുന്നതാണ്. ബൂത്തുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകളുടെ വിവരങ്ങളാണ് ഇതിലുണ്ടാവുക.

ഫോം 17 സി വാങ്ങുന്നത് സംബന്ധിച്ച് ആറ് നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.

Latest