ബ്രസീലില്‍ ബാറില്‍ വെടിവെപ്പ്: 11 മരണം

Posted on: May 20, 2019 10:52 am | Last updated: May 20, 2019 at 11:42 am

ബ്രസീലിയ: ബ്രസീലിലെ ബാറില്‍ ഇന്നലെ രാത്രി അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ 11 പേര്‍ മരിച്ചു. ആറ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് കൊലപ്പെട്ടത്. ഇതില്‍ ഒരാള്‍ ബാര്‍ ഉടമയാണ്.
കാറിലെത്തിയ ഏഴ് പേരാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അക്രമ കാരണം വ്യക്തമല്ല. എന്നാല്‍ മയക്ക് മരുന്ന് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.