എക്‌സിറ്റ് പോളുകള്‍ തട്ടിപ്പ് നടത്താനുള്ള തന്ത്രം: മമത ബാനര്‍ജി

Posted on: May 19, 2019 9:24 pm | Last updated: May 20, 2019 at 10:53 am

കൊല്‍ക്കത്ത: വിവിധ ചാനലുകള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ആയിരക്കണക്കിന് വോട്ടിങ് യന്ത്രത്തില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

Also read:

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഇതൊരു തന്ത്രമാണെന്നും ട്വിറ്ററില്‍ മമത കുറിച്ചു. ആയിരക്കണക്കിന് വോട്ടിങ് മെഷീനുകളില്‍ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണ് എക്‌സിറ്റ് പോളുകള്‍. ഇതിനെതിരെ ശക്തമായി അണിനിരക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ആഹ്വാനം ചെയ്യുകയാണ്. നാം ഒന്നിച്ച് ഈ സമരത്തില്‍ പങ്കെടുക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

Also read: