നാല് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

Posted on: May 19, 2019 8:59 pm | Last updated: May 19, 2019 at 8:59 pm

ദുബൈ: പതിനഞ്ചുകാരന്‍ സ്വന്തം വീട്ടില്‍ വെച്ച് നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം അശ്ലീല സിനിമകള്‍ കണ്ടിരുന്നുവെന്നും അതില്‍ കണ്ട കാര്യങ്ങള്‍ പെണ്‍കുട്ടിയില്‍ പരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിയായ 15കാരന്‍ അധികൃതരോട് പറഞ്ഞത്.
ഇരയായ നാല് വയസുകാരിയുടെ മാതൃസഹോദരിയുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സഹോദരിയുടെ മകനായ 15കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പ്രസവം കഴിഞ്ഞ് മാതാവ് തിരികെ വന്നതോടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് മാതാപിതാക്കള്‍ക്ക് മനസിലായി. അകാരണമായ ഭയത്തിനൊപ്പം ഉറക്കത്തില്‍ പേടിച്ച് കരയാന്‍ തുടങ്ങുകയും മൂത്രം നിയന്ത്രിക്കാന്‍ പ്രയാസം നേരിടുകയും ചെയ്തു. ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ വിസമ്മതിച്ച് എപ്പോഴും മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നും കുട്ടി വാശിപിടിച്ചു. എന്നാല്‍ മാതാവിന്റെ രണ്ടാമത്തെ പ്രസവത്തിന് ശേഷം തനിക്ക് സ്‌നേഹം നഷ്ടമാകുമെന്ന ഭയമാവാം കുട്ടിക്കെന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും നല്‍കിയിട്ടും പേടി മാറാത്തതിനെ തുടര്‍ന്ന് പിതാവ് കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു.
അച്ഛനും അമ്മയും കൊല്ലപ്പെടുമെന്ന് തനിക്ക് പേടിയുണ്ടെന്ന് പറഞ്ഞ കുട്ടി, ബന്ധുവീട്ടില്‍ വെച്ചുണ്ടായ ദുരനുഭവവും വിവരിച്ചു. തനിക്ക് വേദനിച്ചുവെന്നും ഇനി അങ്ങനെ ചെയ്യരുതെന്ന് പറയണമെന്നുമാണ് കുട്ടി അച്ഛനോട് പറഞ്ഞത്. ഉടനെ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സത്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ സെന്ററിലേക്ക് മാറ്റുകയും മനോരോഗ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അബുദാബി ജുഡീഷ്യല്‍ വകുപ്പ് കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.