Kerala
വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്‍ ഉചിതമായ സമയത്ത് വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സി പി എമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി | വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്‍ ഉചിതമായ സമയത്ത് വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്മര്‍ദത്തിനിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബില്‍ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചിരുന്നു.
ബില്ലില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സി പി എമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല എന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കേരള ബി ജെ പി നേതാക്കള്‍ ബില്‍ അവതരണം തടയുന്നതിനായി ഇടപെട്ടും എന്നും സൂചനയുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ ഭയം കൊണ്ടാണ് ബി ജെ പി നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷം പരിഹസിച്ചു.




