Connect with us

Organisation

സമാധാനമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര: കാന്തപുരം

Published

|

Last Updated

ഭീകരവാദത്തിനെതിരെ ദുബൈ പോലീസ് ഉപമേധാവി ദാഹി ഖൽഫാൻ തമീമിന്റെ വസതിയിൽ നടന്ന പ്രമുഖരുടെ കൂട്ടായ്മയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബുബക്കർ
മുസ്‌ലിയാർ പ്രസംഗിക്കുന്നു

ദുബൈ: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി യു എ ഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷേഖ് സൈഫ് ബിൻ സായിദിന്റെ ആഹ്വാന പ്രകാരം ദുബൈ പോലീസ് ഉപമേധാവി ദാഹി ഖൽഫാൻ തമീമിന്റെ വസതിയിൽ നടന്ന പ്രമുഖരുടെ കൂട്ടായ്മയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ അതിഥിയായി. യു എ ഇ ഭരണകൂടത്തിന്റെ പ്രധാന തസ്തികകളിലിരിക്കുന്ന നേതാക്കളും രാജകുടുംബാംഗങ്ങളും നയതന്ത്രപ്രതിനിധികളും പങ്കെടുത്ത സദസ്സിൽ ഭീകരതക്കെതിരെയുള്ള ഇസ്‌ലാമിക നിലപാടുകളെ കുറിച്ച് കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ സംസാരിച്ചു.

എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അസഹിഷ്ണുതയെയും കഠിനമായി വിലക്കിയ മതമാണ് ഇസ്‌ലാം എന്നും സമാധാനവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ ഭരണകൂടം എടുക്കുന്ന സമാധാനപരവും ബഹുസ്വരവുമായ നിലപാടുകൾ അഭിന്ദനീയമാണ്. റമസാനിന്റെ ആത്മീയതയെ വിശ്വാസികളിലേക്ക് ക്രിയാത്മകമായി എത്തിക്കാൻ പ്രശംസനീയമായ നിലപാടുകൾ ആണ് യു എ ഇ സ്വീകരിക്കുന്നത്- ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരത്തെ ദുബൈ പോലീസ് ഉപമേധാവി ദാഹി ഖൽഫാൻ തമീം അഭിനന്ദിച്ചു.

Latest