Connect with us

Education

ഐ എച്ച് ആര്‍ ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം

Published

|

Last Updated

തിരുവനന്തപുരം: ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076), ധനുവച്ചപുരം (04712234374), കുണ്ടറ (04742580866), മാവേലിക്കര (04792304494), കാര്‍ത്തികപ്പള്ളി (0479-2485370), കലഞ്ഞൂര്‍ (04734-272320), പെരിശ്ശേരി (04792456499) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ഐ എച്ച് ആര്‍ ഡിയുടെ
വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കണം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം.

Latest