Connect with us

Ongoing News

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

Published

|

Last Updated

ലണ്ടന്‍: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രാജാക്കന്‍മാരായി മാഞ്ചസ്റ്റര്‍ സിറ്റി. നിര്‍ണായക മല്‍സരത്തില്‍ ബ്രൈട്ടനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു സിറ്റി കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. ലിവര്‍പൂള്‍ വോള്‍വര്‍ഹാംപ്റ്റനെ 2-0ന് തോല്‍പിച്ചെങ്കിലും ഒരു പോയിന്റ് ലീഡില്‍ സിറ്റി കിരീടമുറപ്പിച്ചു. സിറ്റിക്ക് 98 പോയിന്റും ലിവര്‍പൂളിന് 97 പോയിന്റുമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ആദ്യമായാണ് ഒരു ടീം പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തുന്നത് .

ബ്രൈറ്റണ്‍ന്റെ തട്ടകമായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് സിറ്റിയുടെ കിരീട നേട്ടം. സെര്‍ജിയോ അഗ്യൂറോ, അയ്മെരിക് ലാപോര്‍ട്ടേ, റിയാദ് മഹ്റെസ്, ഇല്‍കായ ഗുണ്‍ഡോഗന്‍ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.

വോള്‍വര്‍ഹാംപ്ടണെതിരെ നടന്ന അവസാന മത്സരത്തില്‍ രണ്ടു ഗോള്‍ ജയം സ്വന്തമാക്കി ലിവര്‍പൂള്‍ ലീഗില്‍ രണ്ടാം സ്വന്തമാക്കി. സാദിയോ മാനേയുടെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് വിജയം സമ്മാനിച്ചത്. 97 പോയന്റാണ് ലീഗില്‍ ലിവര്‍പൂളിന്റെ സമ്പാദ്യം. 72 പോയന്റോടെ ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്തും 71 പോയന്റോടെ ടോട്ടനം ഹോട്സ്പര്‍ നാലാം സ്ഥാനത്തുമെത്തി. അവസാന ലീഗ് മത്സരത്തില്‍ ബേണ്‍ലിയെ 3-1ന് വീഴ്ത്തിയ ആഴ്സണല്‍ 70 പോയന്റോടെ അഞ്ചാം സ്ഥാനത്തും കാര്‍ഡിഫ് സിറ്റിക്കെതിരെ 2 ഗോളിന് പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (66 പോയന്റ്) ലീഗില്‍ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

പ്രീമിയര്‍ ലീഗിലെ അവസാന മത്സരങ്ങളുടെ ഫലങ്ങള്‍:

ടോട്ടനം ഹോട്സ്പര്‍ (2-2) എവേര്‍ട്ടണ്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (0 – 2) കാര്‍ഡിഫ് സിറ്റി
വാറ്റ്ഫോര്‍ഡ് (1 – 4) വെസ്റ്റ് ഹാം
സതാംപ്ടണ്‍ (1 – 1) ഹഡേഴ്സ്ഫീല്‍ഡ്
ലൈസ്റ്റര്‍ സിറ്റി (0 – 0) ചെല്‍സി
ഫുള്‍ഹാം (0 – 4) ന്യൂകാസ്റ്റില്‍
ലിവര്‍പൂള്‍ (2 – 0) വോള്‍വര്‍ഹാംപ്ടണ്‍
ക്രിസ്റ്റല്‍ പാലസ് (5 – 3) ബേണ്‍മൗത്ത്
ബൈറ്റണ്‍ (1-4) മാഞ്ചസ്റ്റര്‍ സിറ്റി
ബേണ്‍ലി (1 – 3) ആഴ്സണല്‍

---- facebook comment plugin here -----