Connect with us

Gulf

ബോയിങ് 737-മാക്‌സ് 8 വിമാനങ്ങള്‍ക്ക് യാത്രാനുമതി: വിലക്ക് നീക്കുന്നതിന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ജി സി എ എ

Published

|

Last Updated

ദുബൈ: ഇന്ത്യനേഷ്യന്‍ എയര്‍ലൈന്‍സ്, കെനിയന്‍ എയര്‍ലൈന്‍സ് എന്നിവയുടെ ബോയിങ് 737-മാക്‌സ് 8 വിമാനങ്ങള്‍ ഒരേ രീതിയില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഈ ഗണത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയ യാത്ര നിരോധനം പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ). അപകടങ്ങളെ തുടര്‍ന്ന് ആഗോള വ്യാപകമായി ഈ ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ലോക രാജ്യങ്ങള്‍ വിലക്കേര്‍പെടുത്തിയിരുന്നു.

യാത്രക്കാരുടെ സുരക്ഷക്ക് ഉതകുന്ന രീതിയില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നത് വരെ ഈ ഗണത്തില്‍പെടുന്ന വിമാനങ്ങള്‍ക്ക് യാത്രാനുമതി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഗണത്തില്‍ പെടുന്ന വിമാനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പുരോഗതി ആഗോള തലത്തിലുള്ള അതോറിറ്റികളുമായും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുമായും സംയുക്തമായി പ്രവര്‍ത്തിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.