Connect with us

Kerala

പനി ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകവെ അപകടം; ഒരു വയസുകാരനും പിതാവും മരിച്ചു

Published

|

Last Updated

കടനാട് : കടനാട്ടില്‍ ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് ഒരു വയസുകാരനും പിതാവും മരിച്ചു. മറ്റത്തിപ്പാറ പുതിയാമഠം ജന്‍സ് ഒരു വയസുള്ള മകന്‍ അഗസ്റ്റോ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ കടനാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന ജന്‍സിന്റെ ഭാര്യ ജോസ്മി, മകള്‍ ആഗ്‌നസ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുംവഴിയാണ് അപകടം.

Latest