Connect with us

Kerala

വിഴിഞ്ഞം തുറമുഖം: നിര്‍മാണ പ്രവൃത്തിക്ക് വേഗം കൂട്ടണമെന്ന് അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം ത്വരിതഗതിയിലാക്കണമെന്ന് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മതിയായ തോതില്‍ കരിങ്കല്ല് ലഭിക്കാത്തതാണ് നിര്‍മാണ പ്രവൃത്തി മന്ദഗതിയിലായതിന് അദാനി ഗ്രൂപ്പ് പറഞ്ഞ ന്യായം. 21 കരിങ്കല്‍ ക്വാറികള്‍ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള സമയ പരിധി 16 മാസമായെങ്കിലും നീട്ടണമെന്ന ആവശ്യം ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്. കരിങ്കല്‍ ക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്വാറികള്‍ അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Latest