Connect with us

Saudi Arabia

തീര്‍ത്ഥാടകരുടെ ഒഴുക്ക് വര്‍ദ്ധിച്ചു; മക്കയില്‍ ആകാശ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി

Published

|

Last Updated

മക്ക : റമസാനില്‍ മക്കയിലെ ഹറമിലേക്കുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ഈ വര്‍ഷം റമസാനിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ആകാശ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറം പരിസരം, ജിദ്ധ-മക്ക റോഡ്, മദീന-മക്ക റോഡ് തുടങ്ങിയ മുഴുവന്‍ റോഡുകളും പ്രത്യേക നിരീക്ഷണത്തിന് കീഴിലായിരിക്കും.

തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇരുപത്തിനാല് മണിക്കൂറും മക്കയിലും പരിസരങ്ങളിലും ആകാശത്ത് നിരീക്ഷണ ഹെലികോപ്റ്ററുകള്‍ ഉണ്ടാകും. അത്യാധുനിക രീതിയിലുള്ള നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും ഹെലികോപ്റ്ററുകളില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

ഗതാഗത കുരുക്കുകളും ഹറമിലേക്കുള്ള തീര്‍ഥാടകരുടെ തിരക്കും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ തന്നെയാണ് ഈ വര്‍ഷം നിയോഗിച്ചിരിക്കുന്നത്. കൂടാതെ, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ മക്കയുടെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ ഹെലിപ്പാഡുകളും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.

Latest