ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ച

Posted on: May 5, 2019 10:30 pm | Last updated: May 6, 2019 at 11:05 am


മസ്‌കറ്റ്: ഒമാനില്‍ റമസാന്‍ വ്രതാരംഭം മേയ് 7 ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ശഅ്ബാന്‍ 29 ഞായറാഴ്ച ഒമാനില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമസാന്‍ വ്രതാരംഭം പ്രഖ്യാപിച്ചത്.

Also Read: ഗൾഫിൽ റമസാൻ വ്രതാരംഭം തിങ്കളാഴ്ച

മാസപ്പിറവി നിരീക്ഷിക്കാന്‍ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഒമാനൊഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമസാന്‍ ഒന്ന് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.