Connect with us

Kozhikode

ഫസല്‍ ഗഫൂറിന്റെ പേരില്‍ ഫേസ്ബുക്ക് പേജ്; പോലീസില്‍ പരാതി നല്‍കി

Published

|

Last Updated

കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ പ്രചാരണം നടക്കുന്നുണ്ടന്നും അതിനെതിരെ പോലീസില്‍ പരാതി നല്‍കിയതായും എം ഇ എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍.

ജീവിതത്തില്‍ ഇതുവരെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചിട്ടില്ലാത്ത തന്റെ പേരില്‍ വ്യാജപ്രചരണങ്ങളാണ് നടക്കുന്നതെന്നും തനിക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നും അദ്ധേഹം പറഞ്ഞു.

എം ഇ എസ് സ്ഥാപനങ്ങളില്‍ നിഖാബിന് വിലക്കേര്‍പ്പെടുത്തിയ ശേഷം മേയ് രണ്ടിനാണ് ഫസല്‍ ഗഫൂറിന്റെ പേരില്‍ ഫേസ്ബുക്കില്‍ പേജ് പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസത്തിനകം ഇരുപതിനായിരത്തിലതികം ലൈക്കുകളാണ് പേജിന് ലഭിച്ചത്.

പേജിന് പിന്നില്‍ ദുരുദ്ധേശമുണ്ടെന്നും പേജ് നീക്കം ചെയ്യണമെന്നും ഫസല്‍ ഗഫൂര്‍ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പേജിന്റെ ലിങ്ക് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

---- facebook comment plugin here -----