Connect with us

National

ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ ഒമ്പതിനും 16നും ഇടയില്‍: ഐ എസ് ആര്‍ ഒ

Published

|

Last Updated

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍-2വിന്റെ വിക്ഷേപണം ജൂലൈ ഒമ്പതിനും 16നും ഇടയില്‍ നടക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം കേന്ദ്രം (ഐ എസ് ആര്‍ ഒ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഐ എസ് ആര്‍ ഒ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റിലാണ് ഉപഗ്രഹ പേടകത്തെ ചന്ദ്രനിലേക്ക് അയക്കുക.

ചാന്ദ്രയാന്‍-2വിന്റെ അനുബന്ധ ഘടകങ്ങളായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നിവയെല്ലാം തയാറായി കൊണ്ടിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ ഇവ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. 2019 സെപ്തംബര്‍ ആറോടെ ഉപഗ്രഹം ചന്ദ്രനിലെത്തിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ജനുവരിയിലും ഉപഗ്രഹ വിക്ഷേപണത്തിന് തീയതികള്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉപഗ്രഹത്തിന്റെ രൂപത്തിലും മറ്റും ചില അഴിച്ചുപണികള്‍ വേണ്ടി വന്നതിനാല്‍ നീണ്ടുപോവുകയായിരുന്നുവെന്ന് ഐ എസ് ആര്‍ ഒ വ്യക്തമാക്കി.

Latest