Connect with us

Kerala

മുസ്ലീം ലീഗിനെതിരെ ഉയർന്ന കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം വേണം: മുല്ലപ്പള്ളി

Published

|

Last Updated

ന്യൂഡൽഹി: മുസ്ലീം ലീഗിനെതിരെ ഉയർന്ന കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം വേണെമന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുെണ്ടന്നും മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തിൽനിന്ന് മനസിലാക്കിയതെന്നും മുല്ലപ്പള്ളി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി.പി.എം. സംഘടിതമായി കള്ളവോട്ട് നടത്താൻ ആസൂത്രണം നടത്തിെയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയാണ് അവർ വ്യാപകമായി കള്ളവോട്ട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനം കഴിഞ്ഞാൽ കെ.പി.സി.സി.യിൽ അഴിച്ചുപണി നടത്തുമെന്നും മുല്ലപ്പള്ളി അറിയിച്ചുു. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് അഴിച്ചുപണിയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest