Connect with us

Gulf

ഏഷ്യയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ സുരക്ഷിതത്വമുള്ള രാജ്യം ഇന്ത്യ

Published

|

Last Updated

ദുബൈ: ഏഷ്യയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. ഇന്ത്യന്‍ ടൂറിസം മന്ത്രാലയം എ ടി എമ്മില്‍ ഒരുക്കിയ പവലിയന്‍ ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ 14ഓളം സംസ്ഥാനങ്ങളില്‍ ടൂറിസ്റ്റുകളുടെ സംരക്ഷണത്തിന് പ്രത്യേകം പോലീസുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രശ്‌ന പരിഹാര സെല്ലുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിച്ചതിനാല്‍ അറബ് വംശജര്‍ ധാരാളമായി ഇന്ത്യയില്‍ എത്തുന്നുണ്ടെന്നും വിപുല്‍ പറഞ്ഞു. ടൂറിസം മന്ത്രാലയം അസി. ഡയറക്ടര്‍ ജനറല്‍ വൈഭവ് തൃപാഠി, ഇന്ത്യ ടൂറിസം അസി. ഡയറക്ടര്‍ സീതാരാമന്‍ ആവണി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യാ പവലിയനില്‍ കേരള സ്റ്റേറ്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, എയര്‍ ഇന്ത്യ തുടങ്ങിയ സ്റ്റാളുകളുമുണ്ട്.

Latest