Connect with us

Kasargod

പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

Published

|

Last Updated

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പതിനൊന്നാം പ്രതി പ്രദീപാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസില്‍ ഇതേവരെ ഒമ്പതു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 17ന് രാത്രി എട്ടോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Latest