Connect with us

National

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ മരിച്ചു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഹൃദയാഘാതംമൂലം മരിച്ചു. സൗന്‍സര്‍ ഏരിയയിലെ ലോദികേഡ ബൂത്തില്‍ ഉദ്യോഗസ്ഥയായ സുനന്ദ കോടേക്കാര്‍ ആണ് മരിച്ചത്.

വൈദ്യസഹായം എത്തിക്കുന്നതിന് മുമ്പ്തന്നെ സുനന്ദ മരിച്ചുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിഎല്‍ കാന്ത റാവു പറഞ്ഞു. അറ് ലോക്‌സഭാ സീറ്റിലേക്കും ഒരു നിയമസഭ സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കുന്നത്.