Connect with us

National

ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിയെന്ന്; എഎപി പരാതി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപണം. ഇത് സംബന്ധിച്ച് തിസ് ഹസാരി കോടതിയില്‍ എഎപി ക്രിമിനല്‍ പരാതി നല്‍കി.
എഎപിയുടെ ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി അതിഷിയാണ് ആരോപണം ഉന്നയിച്ചത്. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലും രണ്ട് വോട്ടര്‍ ഐഡി കാര്‍ഡ് ഗംഭീറിനുണ്ടെന്നാണ് ആരോപണം.

അതേസമയം, ഗംഭീറിന്റെ രേഖകള്‍ എല്ലാം ശരിയാണെന്നും തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് ഇത്തരം ആരോപണങ്ങളെന്നും ബിജെപി ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു

 

Latest