Connect with us

Kozhikode

സമസ്ത: മദ്‌റസാ പൊതുപരീക്ഷ 27, 28 തീയതികളിൽ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള ജനറൽ മദ്‌റസകളിലെ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ഈ മാസം 27, 28 തീയതികളിൽ നടക്കും.

ശനിയാഴ്ച രാവിലെ എട്ട് മുതൽ 10 വരെ അഞ്ചാം ക്ലാസ് ഫിഖ്ഹ്, ഏഴ് ദുറൂസുൽ അഖാഇദ്, 10 താരീഖ്, പ്ലസ്ടു തഫ്‌സീറുൽ ഖുർആൻതസ്വവ്വുഫ് എന്നീ വിഷയങ്ങളിലും ഉച്ചക്കുശേഷം 1.30 മുതൽ 3.30 വരെ അഞ്ചാം ക്ലാസ് അ ഖ്‌ലാഖ്തജ്‌വീദ്, ഏഴ് അൽ ഫിഖ്ഹുൽ ഇസ്‌ലാമി എന്നീ വിഷയങ്ങളിലും പരീക്ഷ നടക്കും.

ഞായറാഴ്ച രാവിലെ ഏഴ് മുതൽ ഒന്പത് വരെ അഞ്ചിൽ അഖാഇദ്, ഏഴ് താരീഖുൽ ഇസ്‌ലാം, 10 തസ്‌കിയത്തുൽ വിൽദാൻ, പ്ലസ്ടു ഫിഖ്ഹ് എന്നീ വിഷയങ്ങളിലും 10 മുതൽ 12 വരെ അഞ്ച് താരീഖ്, ഏഴ് തസ്‌കിയത്തുൽ വിൽദാൻ, 10 ഫിഖ്ഹ് എന്നീ വിഷയങ്ങളിലും പരീക്ഷ നടക്കും.
കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, അസാം, മഹാരാഷ്!ട്ര സംസ്ഥാനങ്ങളിലും ആൻഡമാനിലും ലക്ഷ ദ്വീപിലും യു എ ഇ, സഊദി അറേബ്യ, ഒമാൻ, ഖത്വർ രാജ്യങ്ങളിലുമാണ് ഇത്തവണ പരീക്ഷാ സെന്ററുകളുള്ളത്.
പരീക്ഷാ ഡിവിഷൻ സൂപ്രണ്ടുമാർക്കുള്ള സ്റ്റഡി ക്ലാസ് ഇന്ന് രാവിലെ 10ന് കോഴിക്കോട്, കായംകുളം, പാലക്കാട്, മംഗലാപുരം എന്നീ കേന്ദ്രങ്ങളിൽ നടക്കും. സൂപ്പർ വൈസർമാർക്കുള്ള സ്റ്റഡി ക്ലാസും പരീക്ഷാ റെക്കോർഡ് വിതരണവും ഈ മാസം 26ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഡിവിഷൻ സെന്ററുകളിൽ നടക്കും.

കോഴിക്കോട് സമസ്ത സെന്ററിൽ നടക്കുന്ന സ്റ്റഡി ക്ലാസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കെ കെ അഹ്!മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി എം കോയ മാസ്റ്റർ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വി പി എം വില്ല്യാപ്പള്ളി, എൻ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം സം
ബന്ധിക്കും.

Latest