Connect with us

National

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നത് ചിന്തിച്ചിട്ടില്ല: അമേരിക്കന്‍ പ്രസിഡന്റ് അടുത്ത സുഹൃത്ത്- മോദി

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിരമിക്കേണ്ടിവരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കും. സന്യാസിയാകണമെന്നായിരുന്നു അദ്യ കാലത്ത ആഗ്രഹം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സിനിമാ നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

ആദ്യമായി എ എല്‍ എ ആകുന്ന സമയത്ത് സ്വന്തമായി ബേങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു. സ്വന്തം അക്കൗണ്ടില്‍ നിന്ന് ജീവനക്കാര്‍ക്കൊക്കെ പണം നല്‍കാറുണ്ട്. തനിക്ക് ചെലവിനുള്ള പൈസ് ഇപ്പോഴും അമ്മ തരാറുണ്ട്. കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ട്.

പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹം. താന്‍ ഭയങ്കര കര്‍ക്കശ്ശക്കാരനെന്നത് ശരിയല്ല. എന്നാല്‍ ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാറില്ല. നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങാറില്ല. കഠിനാദ്ധ്വാനികളെ വിജയം പിന്തുടരുമെന്നും മോദി പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുര്‍ത്തയും മധുരവുമൊക്കെ തനിക്ക് അയച്ച്തരാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Latest