Connect with us

National

വോട്ട് രേഖപ്പെടുത്തിയ ശേഷം മോദിയുടെ റോഡ് ഷോ; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള റോഡ് ഷോ സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഗുജറാത്തില്‍ അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം മോദി മാധ്യമങ്ങളോട് സംസാരിക്കുകയും തുറന്ന ജീപ്പില്‍ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യ ചെയ്യുകയും ചെയ്‌തെന്ന പരാതിയിലാണ് ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയത്.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് സ്‌ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്നും കുംഭമേളയില്‍ പങ്കെടുത്ത പോലെയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തിന്റെ ഭാഗമായപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതെന്നുമാണ് മോദി മാധ്യമങ്ങളോടു പറഞ്ഞത്.

പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോയും പ്രസ്താവനയും നടത്തിയ മോദിയെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ആവര്‍ത്തിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.