ഏപ്രിൽ 22 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Posted on: April 20, 2019 9:41 pm | Last updated: April 20, 2019 at 9:41 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 22 തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശപ്രകാരമാണ് നടപടി. ഭൂരിഭാഗം സ്കൂളുകളും പോളിംഗ് ബൂത്തുകൾ ആയതിനാലാണ് കമ്മീഷൻ തിങ്കളാഴ്ച അവധി നൽകാൻ നിർദേശിച്ചത്.

അതേസമയം സർക്കാർ ഓഫീസുകൾക്ക് അവധി ബാധകമല്ല. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച പൊതു അവധിയായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.