മുസ്ലിങ്ങളെ ഇല്ലാതാക്കാന്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് ബി ജെ പി നേതാവ്

Posted on: April 20, 2019 12:26 pm | Last updated: April 20, 2019 at 3:50 pm

ബാരാബങ്കി: മുസ്ലിം സമുദായത്തോടുള്ള തീവ്ര വെറുപ്പ് ആളിക്കത്തിച്ച് വോട്ടുറപ്പിക്കാന്‍ ബി ജെ പി നേതാവിന്റെ വര്‍ഗീയ വിഷം ചീറ്റല്‍. മുസ്‌ലിം വംശം തന്നെ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് ഉത്തര്‍ പ്രദേശിലെ ബി ജെ പി നേതാവ് രഞ്ജിത് ബഹദൂര്‍ ശ്രീവാസ്തവ പറഞ്ഞു. ബരാബങ്കിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു തീവ്ര വിഭാഗീയ പ്രസംഗം.

മുസ്ലീങ്ങളുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. മുസ്ലീങ്ങളുടെ വംശം തന്നെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ടു ചെയ്യുക. വിഭജനം നടന്നിട്ടും രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ അവര്‍ക്ക് വോട്ടിങ്ങിലൂടെ അധികാരം പിടിച്ചടക്കാന്‍ സാധിക്കും- ശ്രീവാസ്തവ പറഞ്ഞു.

ലോക്സഭാ തിതരഞ്ഞെടുപ്പിനുശേഷം മുസ്ലീങ്ങള്‍ക്ക് ക്ഷൗരം ചെയ്യാന്‍ 10- 12 ആയിരം കത്തികള്‍ െചെനയില്‍ നിന്ന് കൊണ്ടുവരും. പിന്നീട് ഇവരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കും. ബി ജെ പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടാന്‍ മുസ്ലിം സമുദായം തയ്യാറായിക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.