Connect with us

Kerala

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് കാവ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം |  പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ചതിന് പിന്നാലെ ആത്മഹതയ്ക്കു ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.പാറശാല പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. നെഞ്ചിലും തലയ്ക്കു പിന്നിലുമാണ് കുത്തേറ്റത്. കാവ്യ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജിമ്മില്‍ കയറി കാവ്യയെ ആക്രമിക്കുകയായിരുന്നു. ഈ സമയം ജിമ്മില്‍ മറ്റാരും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് കാവ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ ആംബലന്‍സ് എത്തിച്ച് കാവ്യയെ ആശുപത്രിയിലേക്ക് മാറ്റി.

ജിമ്മില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്ത അശ്വന്ത് താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്നു പറഞ്ഞതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല

---- facebook comment plugin here -----

Latest