Connect with us

Uae

പ്രവാസികള്‍ക്ക് ആശ്വാസം;കാലാവധി കഴിഞ്ഞ താമസ രേഖയുള്ളവര്‍ക്ക് മടങ്ങിവരാന്‍ അനുമതി

മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന സന്ദര്‍ശകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി

Published

|

Last Updated

അബുദാബി |  യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ സന്ദര്‍ശക അനുമതിയോടെ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് ദുബായ് താമസ-കുടിയേറ്റ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കി. സന്ദര്‍ശക അനുമതി പത്രത്തിന്റെ കാലാവധി കഴിഞ്ഞവര്‍ മാര്‍ച്ച് 31-നകം നിര്‍ബന്ധമായും രാജ്യം വിടണം. നിശ്ചിത സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്നവര്‍ കനത്ത പിഴ ഒടുക്കേണ്ടി വരും.

മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന സന്ദര്‍ശകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പിന്നീട് യുഎഇയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. അതിനാല്‍ യാത്രാ സൗകര്യങ്ങള്‍ എത്രയും വേഗം ക്രമീകരിച്ച് സമയപരിധിക്കുള്ളില്‍ തന്നെ മടങ്ങണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, വിദേശത്തായിരിക്കെ താമസ രേഖകളുടെ (റെസിഡന്‍സി പെര്‍മിറ്റ്) കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസകരമായ അറിയിപ്പുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി രംഗത്തെത്തി. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയ പ്രവേശന അനുമതി പത്രം ഇല്ലാതെ തന്നെ യുഎഇയിലേക്ക് തിരികെ വരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഈ നിശ്ചിത കാലയളവിനുള്ളില്‍ തിരികെ പ്രവേശിക്കാന്‍ ഈ ഇളവ് പ്രയോജനപ്പെടുത്താം

 

---- facebook comment plugin here -----

Latest