Connect with us

Kerala

കാണ്‍പൂരില്‍ പൂര്‍വ എക്‌സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. പശ്ചിമ ബംഗാളില്‍നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ക്ക് കാണ്‍പൂരിലേക്ക് ബസ് ഒരുക്കിയതായി റെയില്‍വെ അധിക്ൃതര്‍ പറഞ്ഞു.

---- facebook comment plugin here -----