ലോകത്ത് സ്വാധീനമുള്ള വ്യക്തികളില്‍ ശൈഖ് മുഹമ്മദ്

Posted on: April 19, 2019 10:55 pm | Last updated: April 19, 2019 at 10:56 pm

ദുബൈ: ലോകത്തെ ഏറ്റവും സ്വാധീനമുളള 100 വ്യക്തികളില്‍ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇടംപിടിച്ചു. ടൈം മാഗസിന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ്, യുഎ ഇ സായുധസേനാ ഉപ മേധാവി കൂടിയായ ശൈഖ് മുഹമ്മദ് ഇടംപിടിച്ചത്.

പോപ് ഫ്രാന്‍സിസ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫുട്‌ബോള്‍ താരം മുഹമ്മദ് സലാ തുടങ്ങിയവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. നാല് ഭാഗങ്ങളിലായി, ലോകത്തെ സ്വാധീനമുളള 100 വ്യക്തികളെയാണ് തിരഞ്ഞെടുത്തത്.

അറബ് ഭരണാധികാരികളില്‍ പട്ടികയിലുള്ള ഏക വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.