Connect with us

Gulf

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ തലസ്ഥാന നഗരി ഇന്ന് സ്വീകരിക്കും

Published

|

Last Updated

അബുദാബി : ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായി യു എ ഇ ലെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ തലസ്ഥാന നഗരി ഏപ്രില്‍ 19ന് ഇന്ന് സ്വീകരിക്കും. അബുദാബി സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍ വൈകിട്ട് ഏഴിന് സ്വീകരണ സമ്മേളനം ആരംഭിക്കും. ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു എ ഇയില്‍ എത്തുന്ന അദ്ദേഹത്തിനു എമിറേറ്റ്‌സില്‍ നല്‍കുന്ന ഏറ്റവും വലിയ സ്വീകരണ പരിപാടിയായിരിക്കും ഇത്.

ഉത്തരേന്ത്യയില്‍ സുന്നി നവജാഗരണത്തിനു നേതൃത്വം നല്‍കിയ അല്ലാമാ അഖ്തര്‍ റസാഖാന്‍ അസ്ഹരി വിടപറഞ്ഞ ഒഴിവിലേക്കാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അബുദാബി എമിഗ്രേഷന് സമീപത്തെ സിറ്റി ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ യു എ ഇ ഭരണരംഗത്തെ പ്രമുഖര്‍, വാണിജ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ,പൗര പ്രമുഖര്‍, നേതാക്കള്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍, ഈസ്റ്റ് കോസ്റ്റ്, ഉമ്മുല്‍ ഖുവൈന്‍, മുസഫ്ഫ, ബനിയാസ്, അബുദാബിയുടെ പടിഞ്ഞാറന്‍ മേഖല തുടങ്ങി യുഎഇയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഗോള്‍ഫ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ബസ്സ് സൗകര്യം

അബുദാബി : അബുദാബി നഗരത്തില്‍ നിന്നും സ്വീകരണ നഗരിയില്‍ എത്തുന്നതിന് എയര്‍ പോര്‍ട്ട് റോഡില്‍ അല്‍ വഹ്ദ മാളിന് സമീപത്തെ എ ഡി സി ബി ബാങ്കിന് മുന്‍വശത്തെ ബസ് സ്റ്റോപ്പില്‍ നിന്നും ബസ് ലഭിക്കും. എയര്‍ പോര്‍ട്ട് റോഡിലൂടെ സഞ്ചരിക്കുന്ന 021, 022, 023, 041, 042, 175, ഃ2, ഃ4 ബസ്സില്‍ കയറിയാല്‍ മാത്രമാണ് സമ്മേളന നഗരിയില്‍ എത്താന്‍ കഴിയുകയുള്ളൂ.
മുസഫ്ഫ , ബനിയാസ്, ബദാസായിദ്, അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ അല്‍ മഖ്ത്ത ചെക്ക് പോസ്റ്റില്‍ ഇറങ്ങി എയര്‍ പോര്‍ട്ട് റോഡിലൂടെ സഞ്ചരിക്കുന്ന ബസ്സില്‍ കയറി എമിഗ്രേഷന് സമീപം ഇറങ്ങണം.

Latest